2013, മാർച്ച് 28, വ്യാഴാഴ്‌ച


കിഴക്ക് നിന്നും വരികയാണെങ്കിൽ ടാറിട്ട റോഡിന്റെ വലതു ഭാഗത്തേക്കുള്ള പൂഴി നിറഞ്ഞ മൻ വെട്ടുവഴി ........
വഴിക്കിരുവശവും, ഒരു ഭാഗം അദ്രമാന്റെ പറമ്പിന്റെ അതിര്.....
വേലിക്കപ്പുറത്ത്നിന്നും കൂട്ടത്തോടെ വഴിയിലേക്ക് തല ചായ്ച്ചു നില്ക്കുന്ന പച്ച കൈതോലകൾ ............
മരുഭാഗമാണ് മന പറമ്പ് .....അതങ്ങിനെ കുറെ ദൂരം നീണ്ടു കിടക്കുകയാണ് ....
റോഡിൽ നിന്നും ഉദ്ദേശം പത്തടിയോളം ഉയരത്തിലാണ് മന പറമ്പ് .....
മന പറമ്പിൽ നിന്നും എന്റെ കുട്ടി കാലങ്ങളിൽ മണിയൊച്ചകൾ കേൾക്കാരുണ്ടായിരുന്നു .....
അന്ന് ഞങ്ങൾ കുട്ടികൾ അത് യക്ഷി നടക്കുന്നതയിട്ടാണ് സങ്കൽപ്പിച്ചിരുന്നത് ....
പിന്നീടാണ്മനസ്സിലായത് മേയാൻ അഴിച്ചു വിട്ടിരിക്കുന്ന മനക്കലെ പശുക്കളുടെ കഴുത്തിലെ മണി കിലുക്ക മാണെന്നു ...
മന പറമ്പില നിന്നും വഴിയിലേക്ക് ചഞ്ഞു നില്ക്കുന്ന വലിയ മാവിൻ കൊമ്പുകളിൽ കുറെയധികം ആളുകൾ തൂങ്ങി മരിച്ചിട്ടുള്ളതായി കഥകൾ ഒട്ടനവധിയുണ്ട്‌ ....
ഇന്നും വൈകുന്നേരങ്ങളിൽ അത് വഴി നടക്കാൻ കുറച്ചൊരു ഭയം ഇല്ലാതില്ല....
മന പറമ്പിൽ  ഇല്ലാത്ത മരങ്ങൾ  ഇല്ലെന്നു തന്നെ പറയുന്നതാകും ശരി .....
കേട്ടറിവ് മാത്രമുള്ള ഔഷധ ഗുണമേറിയ ചെടികളും ഏക്ര കണക്കിന് പരന്നു കിടക്കുന്ന മന പറമ്പിൽ ഉണ്ടായിരുന്നു.
എനിക്ക് ഓര്മ്മ വെച്ച സമയത്ത് കാർത്തിക തിരുനാൾ തമ്പുരാൻ ആയിരുന്നു മനക്കലെ ഉയര്ന്ന തമ്പുരാൻ ....
സഹായം അഭ്യർഥിച്ചു വരുന്ന ആശ്രിതർ ക്കെല്ലാം കയ്യഴിഞ്ഞു എന്തും വിതരണം ചെയുന്ന ഒരു പ്രകൃതമായിരുന്നു തമ്പുരാന് ....എല്ലാ കാര്യങ്ങൾക്കും ഒരു പരിമിതി നല്കാൻ സഹധർമ്മിണി ഉണ്ണിമായ തമ്പുരാട്ടി ശ്രമിച്ചിരുന്നുവെങ്കിലും ഒന്നും നടപ്പായിരുന്നില്ല …………………………………………………
എന്റെ " ഓർമ്മകുറിപ്പുകൾ " എന്ന കഥയിൽ നിന്നും.........................

2012, ജനുവരി 22, ഞായറാഴ്‌ച













പുസ്തകവായന ഇന്ന് എല്ലാവരില്നിന്നും അകന്നു പോയിരിക്കുന്നു.
ചോദിച്ചാല്പറയും " സമയമില്ലെന്നേ" ...
ശരിയാണ് ... നമ്മള്എല്ലാവരും ഇന്ന് തിരക്കിലാണ് . ജീവിതം മുന്നോട്ടു കൊണ്ട് പോകാന്നമ്മള്ഇന്ന് നെട്ടോട്ടമോടുകയാണ്.
കുറച്ചു വര്ഷങ്ങള്മുന്നിലേക്ക്ചിന്തിച്ചാല്‍......
നമ്മുടെ വായനശാലകള്എത്ര സജീവമായിരുന്നു...?
സായാഹ്നങ്ങളില്വായനശാലകള്തുറക്കാനായി എത്ര നമ്മള്കാത്തിരിന്നിട്ടുണ്ട്..
എന്നാല്ഇന്ന് അങ്ങിനെയാണോ ..?
ദ്രിശ്യ മാധ്യമങ്ങളുടെ കടന്നുകയറ്റം ...നമ്മളെ ശരിക്കും വായനയില്നിന്നും പിന്തിരിപ്പിച്ചു എന്ന് പറഞ്ഞാല്അതില്സംശയമില്ല അല്ലേ?
എന്നാല്മുഴുവനായും ദ്രിശ്യ മാധ്യമങ്ങളെ കുറ്റം പറയാന്പറ്റില്ല.
ആധുനിക സൌകര്യങ്ങള്.....ഒന്നൊന്നായി കടന്നുകയറ്റം നടത്തിയത് കുറെയൊക്കെ നല്ലത് തന്നെയാണ് .
" മാരിവില്ല്" കുറച്ചു ചെറുകഥകള്അടങ്ങിയ ഒരു ഓഡിയോ സീ ഡി യാണ്.
കഥകളില്കൂടുതലും ഭാരതപുഴയും, അവിടങ്ങളില്താമസിക്കുന്നവരുടെ ശയിലിയും, മനസ്സില്ഇന്നും മായാതെ കിടക്കുന്ന കുട്ടിക്കാലങ്ങളും ....
എല്ലാം ഓര്ത്തെടുത്തപ്പോള്....അവയെല്ലാം കുറച്ചു കഥകളായി മാറുകയായിരുന്നു.
മരവും ഉളികളും ആയാണ് കൂടുതല്ബന്ധമെങ്കിലും രചനകള്ഇന്നും തുടരുന്നു.
എല്ലാം എന്റെ ചെറിയ കഴിവില്നിന്നും മുളക്കുന്നവ മാത്രം... നന്നായി കൊള്ളണമെന്നില്ല...
ഏഴു ചെറുകഥകള്അടങ്ങിയ ഡീ വീ ഡീയില്കഥകള്.....നമ്മുടെയെല്ലാം പ്രിയങ്കരിയായ തങ്കമണി ചേച്ചി വളരെ മനോഹരമായി വായിച്ചിരിക്കുന്നു. ആകാശവാണിയില്, റേഡിയോ നാടകങ്ങളിളുടെ നമ്മളെയെല്ലാം കയ്യിലെടുത്ത തങ്കമണി ചേച്ചിയെ ഓര്ക്കുന്നില്ലേ ....
സതീഷ്തഴതുവീട്ടില്രചനയും സംഗീതവും നിര്വഹിച്ച്, മാതാ പിതാ ഗുരു ദൈവ വന്ദന ശ്ലോകത്തോടെയാണ്  ഡീ വീ ഡീ ആരംഭിക്കുന്നത്.
ശ്ലോകം ആലപിച്ചിരിക്കുന്നത്  ശ്രീ മോഹന്സിതാരയുടെ ശിഷ്യനും യുഗപുരുഷന്എന്നാ ചിത്രത്തിലുടെ ഗാനങ്ങള്ആലപിച്ചുപിന്നണി ഗാന രംഗത്തേക്ക് കടന്നു വന്ന ശ്രീ മണികണ്ഠന്എന്ന ഗായകനുമാണ് .
അരയാല്, ഉണ്ണിക്കുട്ടന്, കാത്തിരിപ്പ്, ഉണ്ണിയുടെ മാതുലവസതി, ഭേദങ്ങള്വര്ഷങ്ങള്പോയതറിയാതെ, ഞാനും എന്റെ ചിട്ടാരികടവും എന്നീ ഏഴു കഥകളാണ് ഡീ വീ ഡീയില്ഉള്പെടുതിയിരിക്കുന്നത്. നൂറ്റി എന്പതു  മിനിട്ട്  ദൈര്ഘ്യ മുള്ളതാണ് ഡീ വീ ഡീ.
വായിക്കാന്സമയമില്ലാത്ത എല്ലാവര്ക്കും കഥകള്കേള്ക്കാം എന്നുള്ളതാണ് ഏറ്റവും വലിയ ഒരു പ്രയോജനം. ആശയം എത്രത്തോളം വിജയിക്കണം എന്നില്ല.. ഒരു ശ്രമം അത്രമാത്രം.
2012  മാര്ച്ച്28 നു, തൃശൂര്സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില് വെച്ചായിരുന്നു ഡീ വീ ടീയുടെ പ്രകാശനം കഥാകൃത്ത്ശ്രീ അഷ്ട മൂര്ത്തി നിരവഹിച്ചു. പ്രൊഫസര്ലളിത ലെനിന്, പ്രൊഫസര്സീ ആര്ദാസ്, സാഹിത്യ അക്കാദമി സെക്രട്ടറി ശ്രീ രാമചന്ദ്രന്, ശ്രീ ടീ വീ ആചാരി, കവി ശ്രീനിവാസന്കൊവത്ത്, പെരുവനം സതീശന്മാരാര്, വിജേഷ് എടക്കുന്നി, കെ.ബീ പ്രമോത്, പ്രശാന്ത്കിഴകൂട്ട് എന്നിവര്മുഖ്യ അതിഥികള്ആയിരുന്നു.
ഡീ വീ ഡീ കള്എച് & സീ ബുക്ക്സ്ടള്ളിലും, മെലോഡി കോര്നരിലും ലഭ്യമാണ്.